tv-r

തുറവൂർ:ശ്രീനാരായണഗുരുദേവൻ്റെ 93-മത് മഹാസമാധി ദിനം വളമംഗലം കാടാതുരുത്ത് 537-ാം ശാഖയുടെ നേതൃത്വത്തിൽ ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. പ്രസിഡന്റ് എം.ആർ.ലോഹിതാക്ഷൻ പീതപതാക ഉയർത്തി.സെക്രട്ടറി എം.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ആർ.രമേശൻ ,മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.ഗുരുധർമ്മ പ്രചാരണ സഭ നാലുകുളങ്ങര ഗുരുദേവമണ്ഡപത്തിൽ ചതയദിനത്തിൽ ആരംഭിച്ച ജപയജ്ഞം മഹാസമാധി ദിനത്തിൽ സമാപിച്ചു. കളരിക്കൽ ക്ഷേത്രത്തിലെ ഗുരു സന്നിധിയിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി ഗോപി മുഖ്യകാർമ്മികത്വം വഹിച്ചു.