ആലപ്പുഴ: കേന്ദ്ര കർഷക ദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ന് ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സമരം നടത്തും.
ഹരിപ്പാട് ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കറും സമരം ഉദ്ഘാടനം ചെയ്യും.ജി.വേണുഗോപാൽ (ചേർത്തല),ജോയിക്കുട്ടി ജോസ് (ആലപ്പുഴ),കെ.എച്ച്.ബാബുജാൻ (കായംകുളം),ആർ.സുഖലാൽ(എസ്.എൽ.പുരം),എൻ.പി.ഷിബു(അരൂർ),വി.ജി.മോഹനൻ(മാരാരിക്കുളം),കെ.വിജയകുമാർ(അമ്പലപ്പുഴ),എൻ.രവീന്ദ്രൻ( ചാരുംമൂട്),എൻ.സുകുമാരപിള്ള (കാർത്തികപ്പള്ളി),എം.ശശികുമാർ(ചെങ്ങന്നൂർ),ഡോ.കെ.സി.ജോസഫ്(രാമങ്കരി),തോമസ്തോമസ്(ചമ്പക്കുളം) എന്നിവർ മറ്റ് കേന്ദ്രങ്ങളിൽ സമരം ഉദ്ഘാടനം ചെയ്യും.