മുതുകുളം :ആറാട്ടുപുഴ മൂരിക്കൽ വിശ്വനാഥന്റെ മകൾ അർച്ചനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. ബി.എസ്‌സി നഴ്‌സിംഗ് അവസാനവർഷ വിദ്യാർത്ഥിനിയായ അർച്ചന കഴിഞ്ഞ 11നാണ് ആ ത്മഹത്യ ചെയ്തത്. തൻ്റെ മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വീട് സന്ദർശിച്ചപ്പോൾ അർച്ചനയുടെ പിതാവ് പറഞ്ഞിരുന്നു.പൊലീസ് അന്വേഷത്തിൽ പിതാവ് ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാശ്യപ്പെട്ടാണ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കിയത് .