വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം 394-ാം നമ്പർ കന്നിമേൽ പരമു മെമ്മോറിയൽ ശാഖയി​ൽ ഗുരു സമാധി ദിനാചരണം നടന്നു. ഗുരുപൂജ, പ്രാർത്ഥന എന്നിവ നടന്നു.എസ്.എൻ ഡി.പി ചാരുംമൂട് യൂണിയൻ കമ്മിറ്റിയംഗം എസ്.എസ് അഭിലാഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം കെ.പി ചന്ദ്രൻ, കെ.വി അരവിന്ദാക്ഷൻ തുടങ്ങിയവർ വിതരണം ചെയ്തു.ചികിത്സാ സാമഗ്രി​ സഹായ വിതരണം ടി.ഡി വിജയൻ നിർവഹിച്ചു. പി.രാജേഷ് നന്ദി​യും പറഞ്ഞു