വളളികുന്നം: ഇലിപ്പക്കുളം ശ്രീനാരായണ ലൈബ്രറിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു. അനുസ്മരണ യോഗം പ്രൊഫ.ഷാനവാസ് വള്ളികുന്നം ഉദ്ഘാടനം ചെയ്തു. എൻ.എസ് സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ലേഖ എസ്. ബാബു ,എൻ.എസ് ശ്രീകുമാർ ,വി.കെ അനിൽ ,ഗോവിന്ദ് നാരായൺ , അജയൻ പോക്കാട്ട്, ശ്രീകുമാരി,അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു