ടെണ്ടർ ഒരു മാസത്തിനുള്ളിൽ
ആലപ്പുഴ : അന്ധകാരനഴി പാലത്തിന്റെ അപ്രോച്ച് റോഡ് പ്രശ്നത്തിന് പരിഹാരമായി. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ചുമതലയിൽ പാലം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന് ഭരണാനുമതിയായിരുന്നില്ല.
നിലവിൽ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി. റോഡ് പണിയുന്നതിന് ഒരു കോടിയി രൂപയുടെ ഭരണാനുമതി നൽകി. ഇതോടെ ഇനി ടെൻഡർ നടപടികളിലേക്ക് പോകാൻ കഴിയും. ടെൻഡർ നടപടികൾ ഒരു മാസത്തിനകം പൂർത്തീകരിക്കാൻ കഴിയുമെന്ന് ഹാർബർ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പാലം നിർമാണത്തിന്റെ നടപടികൾ വേഗത്തിലാക്കുന്നതിന് ജില്ലകളക്ടർ എ.അലക്സാണ്ടർ വിളിച്ചുചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥർ നിലവിലെ സ്ഥിതി വിശദീകരിച്ചത്.