മുതുകുളം :മുതുകുളം സാഹിത്യ സേവിനി ഗ്രന്ഥശാല ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുസമാധി ദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളികുമാർ അധ്യക്ഷത വഹിച്ചു. കെ. രാജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി. അനിൽകുമാർ, വി. ഹരികുമാർ, ഹരിദാസ്, ബാലവേദി അംഗം ഹരിപ്രിയ, ശക്തിധരൻ തുടങ്ങിയവർ പങ്കെടുത്തു.