ഹരിപ്പാട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്കും അദ്ധ്യാപകർക്കുമായി സ്ത്രീസൗഹ്യദ വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. മന്ത്രി ജി.സുധാകരന്റെ നിർദ്ദേശ ഫലമായി കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് സൗഹൃദ കേന്ദ്രം നിർമ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികളും അനുബന്ധ സൗകര്യങ്ങളും വിശ്രമ കേന്ദ്രത്തിലുണ്ടാകും. സ്കൂൾ പി.ടി​.എയുടെ ഏറെ കാലത്തെ ശ്രമങ്ങളാണ് കേന്ദ്രം അനുവദിക്കാൻ കാരണമായത്. സംരംഭം സ്കൂളിന് വേണ്ടി അനുവദിച്ച കേരള സർക്കാരിനെ പി.ടി​.എയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അഭിനന്ദിച്ചു.