അമ്പലപ്പുഴ : സ്വർണ്ണകള്ളക്കടത്തു കേസിൽ എൻ.ഐ.എ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് അമ്പലപ്പുഴ കച്ചേരിമുക്കിൽ റോഡ്‌ ഉപരോധിക്കും. രാവിലെ 10 ന് ഇരട്ടക്കുളങ്ങര ക്ഷേത്രം ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കും. കച്ചേരി മുക്കിൽ നടക്കുന്ന ഉപരോധ സമരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്‌ഘാടനം ചെയ്യും.നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌ അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ്‌ എം. വി. ഗോപകുമാർ, ജനറൽ സെക്രട്ടറി പി. കെ. വാസുദേവൻ, ദക്ഷിണ മേഖല വൈസ് പ്രസിഡന്റ്‌കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ ഭാരവാഹികളായ എൽ.പി. ജയചന്ദ്രൻ, അഡ്വ. രൺജിത് ശ്രീനിവാസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. അനിൽകുമാർ, വി. ബാബുരാജ് എന്നിവർ സംസാരിക്കും.