ആലപ്പുഴ: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സി.പി.സി.ആർ.ഐ) കായംകുളം പ്രാദേശിക സ്​റ്റേഷന്റെ നേതൃത്വത്തിൽ നാളി​കേര കർഷകർക്കായി സെപ്റ്റംബർ 24 ന് 'ശാസ്ത്രീയ പരിചരണം തെങ്ങിൻ കൃഷിയിൽ' എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു .

രാവിലെ 10.30 മുതൽ ഒരുമണി വരെ നടത്തുന്ന പരിശീലന പരിപാടി. സി .പി സി.ആർ.ഐയുടെ യൂട്യൂബ് ചാനലിൽ https://bit.ly/3hQaPk7 എന്ന ലിങ്കിലൂടെ തത്സമയം വീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സി. പി.സി.ആർ.ഐ കായംകുളം പ്രാദേശിക സ്​റ്റേഷനുമായി ബന്ധപ്പെടണം.

ഫോൺ: 0479 244204, 2442160, 2442104. ഇ മെയിൽ: headcpcri@yahoo.co.in.