ചേർത്തല:കടലാക്രമണത്തിൽ തകർന്ന വള്ളങ്ങൾക്ക് നഷ്ട പരിഹാരം ഉടൻ അനുവദിക്കുക,പെർമിറ്റ് വഴി നൽകുന്ന മണ്ണെണ്ണ വിതരണം നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ 24ന് കളക്ട്രേറ്റ് ധർണ നടത്തും.രാവിലെ 10.30ന് നടക്കുന്ന ധർണ ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ജയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന വർക്കിംഗ് പ്രസഡന്റ് എ.കെ.ബേബി മുഖ്യപ്രഭാഷണം നടത്തും.മോളി ജേക്കബ്,എ.ആർ.കണ്ണൻ എന്നിവർ സംസാരിക്കും.