ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 41 കേസുകൾ രജിസ്റ്റർ ചെയ്തു. 17 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 285 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 1157 പേർക്കെതിരെയും, കണ്ടൈൻമെന്റ് സോൺ ലംഘനം നടത്തിയ 2 പേർക്കെതിരെയും, ഹോം ക്വാറന്റൈൻ ലംഘനത്തിന് ഒരാൾക്കെതിരെയും നടപടി സ്വീകരിച്ചു.