citu

ആലപ്പുഴ: കർഷകദ്റോഹ ബില്ലിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച എം.പി.മാരായ എളമരംകരീം, കെ.കെ.രാഗേഷ് എന്നിവരെ സസ്‌പെന്റ് ചെയ്ത നടപടിയിൽ സി.ഐ.ടി.യു. പ്രതിഷേധിച്ചു.

ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികൾ നടത്തി.
ആലപ്പുഴ ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എച്ച്.സലാം അധ്യക്ഷത വഹിച്ചു. പി.പി.പവനൻ, വി.ടി.രാജേഷ്, വിനോദ്കുമാർ, കെ.ജി.ജയലാൽ, ഹരിഹരൻ എന്നിവർ നേതൃത്വം നൽകി.