ambala

അമ്പലപ്പുഴ: കെ.പി.സി.സി - ഒ.ബി.സി വിഭാഗം അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണഗുരു മഹാസമാധിദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ സജു കളർകോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് സുബൈർ , അരുൺ വിജയൻ, പ്രജിത്ത് പുത്തൻവീട്ടിൽ, മണ്ഡലം ജനറൽ സെക്രട്ടറി നജീഫ് അരേശ്ശേരിയിൽ എന്നിവർ സംസാരിച്ചു.