ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡി​റ്റഡ് എൻജി​നിയറുടെ ഒരു ഒഴിവും അക്രഡിറ്റഡ് ഓവർസിയറുടെ രണ്ട് ഒഴിവുമുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ 25ന് ഉച്ചയ്ക്ക് 2ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.