ആലപ്പുഴ: മന്ത്റി കെ.ടി. ജലീലിനെ പുറത്താക്കണമെന്നും സ്വർണ്ണക്കടത്തും, സർക്കാരിന്റെ അഴിമതികളും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു യു.ഡി.എഫ് കളക്ടറേറ്റ് പടിക്കൽ നടത്തിയ സത്യാഗ്രഹം ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം. മുരളി അദ്ധ്യക്ഷത വഹിച്ചു. ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, അഡ്വ. ഡി. സുഗതൻ, അഡ്വ.ജോൺസൺ എബ്രഹാം, കോശി.എം.കോശി, യു.ഡി.എഫ് ജില്ലാ സെക്രട്ടറി അഡ്വ. ബി. രാജശേഖരൻ, എ.എം. നസീർ, അഡ്വ.സണ്ണിക്കുട്ടി, ജേക്കബ് ഏബ്രഹാം, ബാബു വലിയവീടൻ, ഏ. നിസ്സാർ, കളത്തിൽ വിജയൻ, ഹരിപ്പാട് സുരേഷ്, ജോർജ്ജ് ജോസഫ്, എച്ച്. ബഷീർകുട്ടി, അഡ്വ.എ.എ. റസാക്ക്, കെ.പി.സി.സി യുടെ പുതിയതായി നിയമിതരായ സെക്രട്ടറിമാരായ അഡ്വ.കെ.പി. ശ്രീകുമാർ, അഡ്വ.എബി കുര്യാക്കോസ്, ബി. ബൈജു, മോളി ജേക്കബ്, ക​റ്റാനം ഷാജി, എൻ. രവി, ഇ.സമീർ, കെ.കെ. ഷാജു തുടങ്ങിയവർ പ്രസംഗിച്ചു