ഹരിപ്പാട്: ആലപ്പുഴ ജില്ലാ പഞ്ചായത്ത് പളളിപ്പാട് ഡിവിഷനിൽ ഈ സാമ്പത്തികവർഷം ഒരു കോടി 85 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾക്ക് 2020-2021 വാർഷിക പദ്ധതിപ്രകാരം അംഗീകാരം ലഭിച്ചതായി ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ് അറിയിച്ചു.

ചേപ്പാട് പഞ്ചായത്ത് രണ്ടാം വാർഡിലെ വൃദ്ധസദനം-10 ലക്ഷം, വീയപുരം സർക്കാർ ഹൈസ്ക്കൂളിന് ലൈബ്രറി നിർമ്മാണം 26.28 ലക്ഷം, ആയാപറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൻ ടോയിലെറ്റ് അറ്റകുറ്റപ്പണി-5 ലക്ഷം, ചേപ്പാട് ഗ്രാമപഞ്ചായത്തിൽ മുട്ടം കോട്ടക്കോയിക്കൽ ജംഗ്ഷനിൽ നിന്ന് തോപ്പിൽകടവിലേക്കുളള റോഡ് റീ ടാറിംഗ് -7ലക്ഷം, വീയപുരം പഞ്ചായത്തിലെ ഗവ ഹയർസെക്കൻഡറി സ്കൂൾ ഇലക്ട്രിഫിക്കേഷൻ-6 ലക്ഷം, പളളിപ്പാട് പഞ്ചായത്ത് ബാലികാഭവൻ റോഡിൽ കുന്നിൽഭാഗം മുതൽ വടക്കോട്ട് കോരയിഭാഗം വരെ സൈഡ് പിച്ചിംഗ് ഉൾപ്പടെ റോഡ് ഉയർത്തി കോൺക്രീറ്റ്- 20 ലക്ഷം, പളളിപ്പാട് ഗ്രാമപഞ്ചായത്ത് നാലുകെട്ടും കവല സെറ്റിൽമെന്റ് കോളനി സാംസ്ക്കാരിക നിലയം നിർമ്മാണം-10 ലക്ഷം, പളളിപ്പാട് പഞ്ചായത്ത് പി.ഇ.റ്റി,സി സ്ഥലത്തിന് ചുറ്റുമതിൽ നിർമ്മാണം- 29.96 ലക്ഷം, ചേപ്പാട് പഞ്ചായത്തിലെ കനാൽ ജംഗ്ഷൻ -വലിയകൊട്ടുക്കൽ ക്ഷേത്രം റോഡ് പുനരുദ്ധാരണം-9ലക്ഷം, വീയപുരം പഞ്ചായത്ത് കാരിച്ചാൽ വലിയപളളി മുതൽ തേവറോടത്ത് റോഡ് പുനരുദ്ധാരണം-10 ലക്ഷം, പളളിപ്പാട് പഞ്ചായത്ത് ചാപ്രായിൽ മുക്ക് മണക്കാട് ക്ഷേത്രം റോഡ് റീ ടാറിംഗ് - 9 ലക്ഷം, പളളിപ്പാട് പഞ്ചായത്ത് പി.ഇ.ടി​.സി സ്ഥലത്ത് ഹൈടെക് ലൈബ്രറി (ഐ.ടി​ ഓറിയന്റഡ്) കെട്ടിട നിർമ്മാണം-40 ലക്ഷം, വീയപുരം ഗവ.ഹയർസെക്കന്ററി സ്കൂളിൽ വോളിബോൾ കോർട്ട് നിർമ്മാണം-3 ലക്ഷം എന്നീ നി​ർമാണപ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.