അമ്പലപ്പുഴ : ശ്രീനാരായണ ഗുരുദേവന്റെ് 93- ാം മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് കോമന 3715 ാം നമ്പർ ശാഖയിൽ ഗുരുപൂജയും ഗുരുപുഷ്പാജ്ഞലിയും ഗുരുദേവ ഭാഗവത പാരായണവും, പ്രാർത്ഥനയും നടന്നു. തുടർന്ന് നടന്ന യോഗത്തിൽ ശാഖ പ്രസിഡന്റ് എൻ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. വിജയൻ സമാധി സന്ദേശം നൽകി. ബാബുക്കുട്ടൻ, ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ, വി. ഉത്തമൻ, സതീശൻ, ഹരിദാസ്, സുനന്ദ, ദിവൃ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .