കാട്ടൂർ: ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 617-ാം നമ്പർ കാട്ടൂർ ശാഖയിൽ സമൂഹപ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു. പ്രസിഡന്റ് പി.ഡി.രാജപ്പൻ, വൈസ് പ്രസിഡന്റ് കെ.പി.സാബു, സെക്രട്ടറി സി.പി. ചിദംബരൻ എന്നിവർ നേതൃത്വം നൽകി.