മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനറായി ഡോ.എ.വി.ആനന്ദരാജിനെ യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ നിയമിച്ചു. നിലവിൽ എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയന്റെ സെക്രട്ടറിയായ ആനന്ദരാജ് മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് ഡോ.പി.എൻ വിശ്വനാഥന്റെ മകനും മാങ്കാകുഴി ആനന്ദ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടറുമാണ്. ഇന്ന് രാവിലെ 10.30ന് ഡോ.ആനന്ദരാജ് ചുമതലയേൽക്കും.