ഹരിപ്പാട്: മണ്ഡലത്തിലെ തീരദേശ റോഡുകൾക്ക് മത്സ്യബന്ധന തുറമുഖ വകുപ്പ് 3കോടി 48 ലക്ഷം രൂപ അനുവദിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. കുമാരപുരം പഞ്ചായത്തിലെ ചെമ്പൻ പടിക്കാവ്-കുരിശുമൂട് വാലേൽക്കടവ് റോഡ് -82 ലക്ഷം, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര പുനയിടത്ത് ബീച്ച് റോഡ് -15 ലക്ഷം, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വാർഡ് 4 ലെ റോഡ്- 96 ലക്ഷം, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ലക്ഷ്മിത്തോപ്പ് - ഇലഞ്ഞിമൂട് കടത്തികടവ് റോഡ‍ും കലിംഗും -57 ലക്ഷം, ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ തറയിൽപ്പടി പുളിമൂട്ടിൽ പടി റോഡ് -98.50 ലക്ഷം, എന്നീ പ്രവര്‍ത്തികൾക്കാണ് തുക അനുവദിച്ചത്. പ്രവർത്തികളുടെ ടെൻഡർ നടപടി ഉടൻ ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.