ആലപ്പുഴ: മണ്ണഞ്ചേരി വാർഡ് 23ൽ കാവുങ്കൽ വളവനാട് റോഡിന് തെക്കുവശം,ലക്ഷ്മി നാരായണ എഫ്.എച്ച്.സി റോഡിന് കിഴക്കുവശം, എ.എസ് കനാലിന് പടിഞ്ഞാറുവശം, എഫ്.എച്ച് സി ബണ്ട് റോഡിന് വടക്കുവശം, ഭരണിക്കാവ് വാർഡ് 3 ൽ പണിക്കവീട്ടിൽ കോളനി, നെടുമുടി വാർഡ് 8, തിരുവൻവണ്ടൂർ വാർഡ് 10 ൽ കള്ളിക്കാട്ടിൽ പാടം - ബി.ബി.സി കൊച്ചുകരോട്ടിൽ പാടം - തോപ്പിൽ പാടം റോഡ് , വാർഡ് 2 ൽ പ്ലാവ് നിൽക്കുന്നത്ത് പാലൂർ റോഡ് - വടക്കേപ്പറമ്പിൽ എടക്കല്ലിൽ റോഡ് തുടങ്ങിയ പ്രദേശങ്ങൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ചെന്നിത്തല വാർഡ് 5, ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 16, 22, ചിങ്ങോലി വാർഡ് 10, കാവാലം വാർഡ് 5, ചേർത്തല സൗത്ത് വാർഡ് 13, പാലമേൽ വാർഡ് 19 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.