ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 299-ാം നമ്പർ കൈതത്തിൽ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധി ദിനാചരണം ക്ഷേത്രം തന്ത്രി പവനേഷ് കുമാർ പൊന്നാരിമംഗലത്തിന്റെ നേതൃത്വത്തിൽ നടന്നു. ദീപ പ്രകാശനം ആര്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ നിർവഹിച്ചു. പ്രസിഡന്റ് പി.ഷാജി വെളിംപറമ്പ്, സെക്രട്ടറി പി. ഉദയകുമാർ കൈതത്തിൽ വെളി എന്നിവർ പങ്കെടുത്തു. ഗുരുഭാഗവതപാരായണം, ഉച്ചപൂജ, മഹാസമാധിപ്രാർത്ഥന, നടതുറപ്പ്, ദീപക്കാഴ്ച, ദീപാരാധന എന്നിവ നടന്നു.