ph

കായംകുളം: നഗരപ്രദേശത്തെ തകർന്നുകിടക്കുന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുമ്പിൽ സത്യാഗ്രഹസമരം നടത്തി.

നഗരസഭ കൗൺസിന്റെ കാലാവധി അവസാനിക്കുന്ന സമയത്ത് നൂറുകണക്കിന് റോഡുകളാണ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിൽ കിടക്കുന്നത്. റോഡിന് ആവശ്യമായ ഫണ്ട് അനുവദിക്കാതെ പദ്ധതിപ്പണം വകമാറ്റി ചിലവഴിച്ച് ധൂർത്തടിക്കുകയാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.

കെ.പി.സി.സി.സെക്രട്ടറി എ.ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ യു.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.