അമ്പലപ്പുഴ: തെരുവ് നായയുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്ക്. പുന്നപ്ര വാടക്കൽ തൈപ്പറമ്പിൽ വിൻസന്റിനാണ് (60 ) പരിക്കേറ്റത്. ശരീരമാകെ മുറിവേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യ ബന്ധനം കഴിഞ്ഞു വരുന്നതിനിടെ വിൻസെന്റിനെ തെരുവ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.