കായംകുളം: കായംകുളം നഗരസഭയിലെ ഏഴ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭാ മന്ദിരം താത്കാലികമായി അടച്ചു . ആരോഗ്യ വിഭാഗത്തിലെ മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും 2 കണ്ടിൻജെന്റ് ജീവനക്കാർക്കും രണ്ട് ഓഫീസ് ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ ആരോഗ്യവിഭാഗത്തിലെ താത്കാലിക കണ്ടിജെന്റ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിലെ നൂറോളം ജീവനക്കാരുടെ സ്രവപരിശോധന നടത്തും. നഗരസഭ അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 16 മുതൽ നഗരസഭ ആരോഗ്യ വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ട പൊതുജനങ്ങൾ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്നും കായംകുളം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് കൊവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും അധികൃതർ അറിയിച്ചു.