ph

കായംകുളം: സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ ആറ് മാസക്കാലമായി കഷ്ടപ്പാടിൽ കായംകുളത്ത് കഴിയുന്ന നുറോളം വരുന്ന ജംബോ സർക്കസ് കലാകാരന്മാർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമിയാണ് സമംഗയുടെ രക്ഷാധികാരി.

യു. പ്രതിഭ എം.എൽ,ട്രസ്റ്റ് പ്രസിഡൻറ് ജിതിൻ ചന്ദ്രൻ അംഗങ്ങളായ ശരത്,നിതീഷ്, സുജലേഷ്, അക്ഷയ് ഒാമനക്കുട്ടൻ എന്നിവർ സംബന്ധിച്ചു.