ramesan

ആലപ്പുഴ: ജില്ലാ കോടതി വാർഡിൽ ലേഖ നിവാസിൽ എസ്.രമേശൻ (65) നിര്യാതനായി. സി.പി.എം ജില്ലാ കോടതി ബ്രാഞ്ച് അംഗമായിരുന്നു. കേരള ഹൗസ് ബോട്ട് ആൻഡ് റിസോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാനകമ്മിറ്റി അംഗം, ഫിനിഷിംഗ് പോയിന്റ് യൂണിറ്റ് കൺവീനർ, ശ്രീനാരായണ ഗുരുസ്മാരക യുവജനസംഘം മാനേജിംഗ് കമ്മിറ്റി അംഗം, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം മുൻ ബോർഡംഗം, സഞ്ജീവനി നഗർ റസിഡന്റ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം, എസ്.എൻ.ഡി.പി യോഗം 12 എ ഗുരുകൃപ മൈക്രോ ഫിനാൻസ് ജോയിന്റ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വലിയ ചുടുകാട് ശ്മശാനത്തിൽ. ഭാര്യ: അംബി. മക്കൾ: അഭിറാം, ശ്രീക്കുട്ടി