തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഏഴ് ലക്ഷം രൂപ വിനിയോഗിച്ചു മുഴുവൻ വാർഡുകളിലുമായി 160 കട്ടിലുകളാണ് നൽകിയത്.പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻറ് മേരി ജോസി അദ്ധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ കെ.ധനേഷ് കുമാർ, കെ.കെ.സജീവൻ, ഗീതാ ഷാജി, സെക്രട്ടറി പി.സി.സേവ്യർ, അസി.സെക്രട്ടറി പി. അജയകുമാർ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.