കായംകുളം: ഇന്നലെ കായംകുളം നിയോജക മണ്ഡലത്തിലെ 100 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭരണിക്കാവ് ,കൃഷ്ണപുരം പഞ്ചായത്തുകളിൽ 22 പേർക്ക് വീതവും കായംകുളം നഗരസഭയിൽ 20 പേർക്കും പത്തിയൂർ പഞ്ചായത്തിൽ 15 പേർക്കും ചെട്ടികുളങ്ങര പഞ്ചായത്തിൽ 10 പേർക്കും കണ്ടല്ലൂർ പഞ്ചായത്തിലെ ആറ് പേർക്കും ദേവികുളങ്ങര പഞ്ചായത്തിലെ അഞ്ച് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

38 പേർക്ക് രോഗം ഭേദമായി. കായംകുളം നഗരസഭയിലെ 19 പേർക്കും ഭരണിക്കാവ് പഞ്ചായത്തിലെ എട്ടു പേർക്കും ദേവികുളങ്ങര പഞ്ചായത്തിലെ ആറ് പേർക്കും ചെട്ടികുളങ്ങര പഞ്ചായത്തിലെ മൂന്ന് പേർക്കും കണ്ടല്ലൂർ, കൃഷ്ണപുരം പഞ്ചായത്തുകളിൽ ഒരാൾക്ക് വീതവും ഇന്നലെ രോഗം ഭേദമായി​.

ഇതുവരെ 1210 പേർക്കാണ് കായംകുളം മണ്ഡലത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 752 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 15 പേർ മരണത്തിന് കീഴടങ്ങി. കായംകുളം നഗരസഭയിൽ ആറ് പേരും ചെട്ടികുളങ്ങര പഞ്ചായത്തിൽ ഒരാളും പത്തിയൂർ പഞ്ചായത്തിൽ അഞ്ച് പേരും കൃഷ്ണപുരം പഞ്ചായത്തിൽ മൂന്ന് പേരുമാണ് മരണമടഞ്ഞത്.

കണ്ടെയ്ൻമെന്റ് സോണുകൾ

കായംകുളം മുനിസിപ്പാലിറ്റിയിലെ 2, 4, 6, 8, 9, 10, 15, 35, 37, 39, 42 എന്നീ വാർഡുകൾ. ദേവികുളങ്ങര വാർഡ് 9.

ചെട്ടികുളങ്ങര വാർഡ് 7, 11, 14, 15, 19. കൃഷ്ണപുരം വാർഡ് 8, 3.