നൂറനാട് : എ. പി. ജെ . അബ്ദുൽ കലാം സാങ്കതിക സർവകലാശാല നടത്തിയ ബി .ടെക് അവസാന വർഷ പരീക്ഷയിൽ പാറ്റൂർ ശ്രീ ബുദ്ധാ കോളേജ് ഒഫ് എൻജിനിയറിംഗിന് മികച്ച വിജയം. പരീക്ഷയെഴുതിയ 336 വിദ്യാർത്ഥികളിൽ 326 പേരും വിജയിച്ചു. സിവിൽ, ഇലക്ട്രിക്കൽ ബ്രാഞ്ചുകൾ നൂറ് ശതമാനം വിജയം നേടി..
എം.ടെക് പരീക്ഷയിലും സമ്പൂർണ വിജയം നേടിയിരുന്നു. ആകെയുള്ള ആറ് ബ്രാഞ്ചുകളിൽ നാലിലും ഒന്നാം റാങ്ക് ശ്രീ ബുദ്ധയിലെ വിദ്യാർത്ഥികൾക്കാണ്. ബയോ ടെക്‌നോളജി, ഇലക്ട്രോണിക്സ്, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ യഥാക്രമം മാളവിക അജി, രാജശ്രീ എസ്, ദിവ്യ എസ്. കുറുപ്പ്, ജിബിൻ ജോൺസൻ എന്നിവർ ഒന്നാം റാങ്ക് നേടി.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശ്രീബുദ്ധാ എഡ്യൂക്കേഷണൽ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ.ശശികുമാർ, സെക്രട്ടറി ഡോ. കെ.ബി.മനോജ്, ട്രഷറർ കെ.കെ. ശിവദാസൻ, പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ്ബാബു എന്നിവർ അഭിനന്ദിച്ചു.