ആലപ്പുഴ: സാലറി ചലഞ്ചിൽ നിന്ന് ക്ലാസ് 4, ക്ലാസ് 3 ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വി.മധു, വൈസ് പ്രസിഡന്റ് മനോജ് മാത്യു, ജില്ലാ പ്രസിഡന്റ് ഓമനക്കുട്ടൻ, സെക്രട്ടറി ഹരീഷ് എൻ, സഫർ എ, വിജയകുമാർ, രാഗേഷ് തമ്പി, മായ റ്റി.എം, രമേശ്കുമാർ എന്നിവർ പങ്കെടുത്തു.