ആലപ്പുഴ: ജില്ലയിൽ ഇന്നലയെ 453 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 11,000കടന്നു. ആറുപേർ വിദേശത്തുനിന്നും 38 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

183 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 7895 പേർ രോഗ മുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 3460 ആയി. രോഗം സ്ഥരീകരിച്ചവർ: ആലപ്പുഴ 48, അരൂർ 26, അമ്പലപ്പുഴ 29, കായംകുളം 28, പുന്നപ്ര തെക്ക് 32, പുന്നപ്ര വടക്ക് 23 എന്നിവിടങ്ങളാണ് സമ്പർക്കവ്യാപനത്തിൽ മുന്നിൽ. മാവേലിക്കര, വെൺമണി, ചെങ്ങന്നൂർ (ഒന്നു വീതം), ആലപ്പുഴ (3), ചെട്ടികുളങ്ങര (5), നാല് വെസ്റ്റ് ബംഗാൾ (4), ചെട്ടികാട് (2), കോടംതുരുത്ത് (2), മുതുകുളം (2), എണ്ണക്കാട് (2), പന്തളം (4), മാവേലിക്കര, മാന്നാർ, തെക്കേക്കര, ചെങ്ങന്നൂർ, മുളക്കുഴ, കരുവാറ്റ, ആല, കായംകുളം, മാരാരിക്കുളം, പള്ളിപ്പുറം, പുളിങ്കുന്ന്, കൊഴുവല്ലൂർ, പുന്നപ്ര (1വീതം)

....................................

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 12,440

 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2820

 ഇന്നലെ ആശുപത്രികളിൽ ഉള്ളവർ:487

.........................................

# കേസ് 44, അറസ്റ്റ് 27

കൊവിഡ് ലംഘനവുമായി ബന്ധപ്പെട്ട് 44 കേസുകളിൽ 27 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 343 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1117 പേർക്കും കണ്ടെയ്ൻമെന്റ് സോൺ ലംഘനം നടത്തിയതിന് രണ്ട് പേർക്കും ഹോം ക്വാറന്റ്ൻ ലംഘിച്ചതിന് ഒരാൾക്കുമെതിരെ നടപടി സ്വീകരിച്ചു.