മാവേലിക്കര: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഓലകെട്ടിയമ്പലം പോസ്റ്റ് ഓഫീസിന് കിഴക്ക് വാത്തികുളം ചർച്ച്, ഗുരുമന്ദിരം എന്നീ പ്രദേശത്തുള്ള ഉപഭോക്താക്കളെ 18 മുതൽ കറ്റാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലേക്ക് മാറ്റിയതായി​ മാവേലിക്കര ഇലക്ട്രിക്കൽ സബ്ഡിവിഷൻ അസി​. എക്സിക്യൂട്ടി​വ് എൻജി​നി​യർ അറിയിച്ചു. തുടർന്നുള്ള ഇടപാടുകൾക്ക് ഉപഭോക്താക്കൾ കറ്റാനം ഇലക്ട്രിക്കൽ സെക്ഷനുമായി ബന്ധപ്പെടണം.