മാവേലിക്കര: താലൂക്ക് അഭിഭാഷക സഹകരണ സംഘത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനോദ്ഘാടനം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.ജി.സുരേഷ്‌കുമാർ നിർവഹിച്ചു. അഭിഭാഷക സഹകരണസംഘം പ്രസിഡന്റ് എൻ.മന്മഥൻ അദ്ധ്യക്ഷനായി. ഓണററി സെക്രട്ടറി അഡ്വ.ജി.അജയകുമാർ, ബാർ അസോസിയേഷൻ സെക്രട്ടറി എം.മെറിൻ, ഡയറക്ടർ ബോർഡംഗങ്ങളായ അഡ്വ.ആർ.വിജയലക്ഷ്മി, അഡ്വ.കെ.രാധാകൃഷ്ണൻ, സംഘം മുൻ പ്രസിഡന്റ് എം.രാഘവൻ നായർ എന്നിവർ സംസാരിച്ചു. മാവേലിക്കര കോടതിയിൽ ബാർ അസോസിയേഷൻ ഓഫീസിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് സഹകരണ സംഘത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.