ചാരുംമൂട് : കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരക്കുളം വേടരപ്ലാവ് നെടിയവിളയിൽ തങ്കമ്മ വർഗീസ് (75) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ശ്വാസംമുട്ടലിനെ തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മകൾ : ഷീല. മരുമകൻ : കുഞ്ഞുമോൻ