രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 403 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,000കടന്നു. ആദ്യമായിട്ടാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം നാനൂറ് കടക്കുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ എട്ടുപേർ വിദേശത്തുനിന്നും 26 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 12,339
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2305