 249 പേർ ചികിത്സയിൽ

ചേർത്തല:ചേർത്തല മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 1734.നിലവിൽ 249 പേരാണ് ചികിത്സയിലുള്ളത്.കടക്കരപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തതത്.492 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പട്ടണക്കാട് പഞ്ചായത്തിൽ 389 പേർക്കും ചേർത്തല സൗത്തിൽ 380 പേർക്കും രോഗം കണ്ടെത്തി.നഗരസഭയിൽ 127 പേർക്കും തണ്ണീർമുക്കത്ത് 117ഉം, വയലാർ പഞ്ചായത്തിൽ 111 ഉം,കഞ്ഞിക്കുഴിയിൽ 70ഉം,മുഹമ്മയിൽ 48 പേർക്കുമാണ് രോഗബാധ.നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ചേർത്തല സൗത്ത് പഞ്ചായത്തിലാണ്.ഇവിടെ 82 പേരാണ് ചികിത്സയിലുള്ളത്. ചേർത്തല സൗത്തിലെ തീരപ്രദേശങ്ങളിലാണ് രോഗ വ്യാപന തോത് കൂടുതൽ.തീരദേശ വാർഡുകളായ 22,17 വാർഡുകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ.സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. ചേർത്തല നഗരസഭയിൽ 2,21,26 വാർഡുകളിലാണ് കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.