mathil

മാന്നാർ : ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മതിൽ തകർന്നു വീണു. മാന്നാർ പഞ്ചായത്ത്​​ എട്ടാം വാർഡിലെ കുരട്ടിക്കാട് പുത്തൂർ വീട്ടിൽ ഹരിയുടെ വീടിന്റെ മതിലാണ് ഇന്നലെ വൈകിട്ടത്തെ മഴക്ക് തകർന്നു വീണത്. സിമന്റ് കട്ട ഉപയോഗിച്ച് നിർമ്മിച്ച മതിലിന്റെ 30 മീറ്ററോളം നിലം പതിച്ചു. 30000 ത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഹരി പറഞ്ഞു.