മാന്നാർ : മാന്നാർ പഞ്ചായത്തിലെ പാവുക്കര മൂന്നാം വാർഡിൽ നൂറുകണക്കിനാളുകൾ നിത്യേന യാത്ര ചെയ്യുന്ന വഞ്ചിമുക്ക് - കിളുന്നേരിൽപ്പടി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു.
പാവുക്കര മുസ്ലിം ജമാഅത്തും നാട്ടുകാരും ചേർന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധമുൾപ്പെടെ നിരവധി സമരങ്ങൾ നടത്തുകയും നിവേദനം നൽകുകയും ചെയ്തിട്ടും അധികാരികൾ അവഗണന തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. സജി ചെറിയാൻ എം.എൽ.എ ഈ റോഡിന്റെ നിർമ്മാണത്തിനായി 60 ലക്ഷം രൂപ അനുവദിച്ചിട്ടും റോഡ് പണിയാരംഭിക്കുന്നതിനു വേണ്ട അവസാന നടപടികൾ വൈകുകയാണ്. ചെറിയ മഴ പെയ്താൽ പോലും റോഡാകെ വെള്ളക്കെട്ടാകും. അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് എത്രയും വേഗം റോഡിന്റെ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ട സമീപനം സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം വീണ്ടും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്തുമെന്നും പാവുകര മുസ്ലിം ജമാഅത് കമ്മിറ്റി ഭാരവാഹികളായ സുധീർ എലവൻസ് ,നൗഷാദ്, ഹുസൈൻ, ഷഫീഖ് എന്നിവർ എന്നിവർ പറഞ്ഞു.