yadu

പൂച്ചാക്കൽ: തൈക്കാട്ടുശേരി വെളിയിൽ നികർത്തിൽ യദുകൃഷ്ണന് എൻജിനിയറിംഗ് പരീക്ഷയിൽ തിളക്കമാർന്ന വിജയം. മെക്കാനിക്കൽ എൻജിനിയറിംഗിൽ 84ശതമാനം മാർക്കാണ് യദു നേടിയത്.മാവേലിക്കര മഹാഗുരു ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലാണ് പഠിച്ചത്. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം സൗജന്യമായിട്ടാണ് ഇവിടെ പഠന സൗകര്യം ഒരുക്കിയത്. പരേതനായ തിലകന്റെയും ബിന്ദുവിന്റെയും മകനാണ്. 3327-ാം നമ്പർ തേവർവട്ടം ശാഖായോഗം പ്രസിഡൻറ് ബാബു മരോട്ടിക്കൽ, സെക്രട്ടറി ടി.എൻ.സിദ്ധാർത്ഥൻ എന്നിവർ യദുകൃഷ്ണന്റെ വീട്ടിലെത്തി അനുമോദിച്ചു.