ചേർത്തല: കടക്കരപ്പള്ളി മീൻ മാർക്കറ്റ് തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകണമെന്ന് ബി.ഡി.ജെ.എസ് കടക്കരപ്പള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മാർക്കറ്റ് തുറക്കാത്തതിനാൽ അമ്പതോളം മത്സ്യതൊഴിലാളി കുടുംബങ്ങൾ മാസങ്ങളായി പട്ടിണിയിലാണ്.മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതിനും മത്സ്യതൊഴിലാളി കുടുബങ്ങളെ രക്ഷിക്കുന്നതിനും പഞ്ചായത്ത് നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് ജെ.പി.വിനോദ് ഉദ്ഘാടനം ചെയ്തു.കടക്കരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സൈജു വട്ടക്കര,ഭാർഗവൻ തേറാത്ത് ,ചിത്രൻ ചന്ദ്രാലയം എന്നിവർ സംസാരിച്ചു.