ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 1976-ാം നമ്പർ ആശ്രമം ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിൽ മഹാസമാധിദിനാചരണം നടന്നു. സജ്ജയ് ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പായസവിതരണം എന്നിവ നടന്നു. സുഷമ കെ.ഇന്ദ്രന്റെ നേതൃത്വത്തിൽ ഉപവാസം, വൈകുന്നേരം 3.25 ന് കർപ്പൂരാരാധന എന്നിവുമുണ്ടായിരുന്നു. ദീപക്കാഴ്ചയോടെ അവസാനിച്ച ചടങ്ങുകൾക്ക് ശാഖായോഗം പ്രസിഡന്റ് പി.സി.സന്തോഷ്, സെക്രട്ടറി പി.കെ.ബാഹുലേയൻ, വി.എം.രാജു, വി.കെ.പ്രകാശൻ, പി.കണ്ണൻ എന്നിവർ നേതൃത്വം നൽകി.