ആലപ്പുഴ: വേൾഡ് മലയാളി കൗൺസിൽ, ഗ്രീൻ വേൾഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'ഒരു കോടി തൈ നടീൽ' പദ്ധതി ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ ആയുർജാക്ക് ഇനത്തിലുള്ള പ്ലാവിൻ തൈ നട്ടുകൊട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ജെ.മാത്യു അദ്ധ്യക്ഷനായിരുന്നു. വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എബ്രഹാം അറയ്ക്കൽ, മാണി ഫിലിപ്പ്, പയസ് നെറ്റോ, വർഗീസ് കുരിശിങ്കൽ, ആർ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.