ആലപ്പുഴ: ജില്ലയിൽ ഇന്നലെ 501പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ പ്രതിദിന എണ്ണം ആദ്യമായാണ് ജില്ലയിൽ 500 മറികടക്കുന്നത്. രോഗബാധിതരുടെ എണ്ണം 11,000 ആകുന്നു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3,190ആയി.

17 പേർ വിദേശത്തുനിന്നും 32 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 7712 പേർ രോഗമുക്തരായി.


 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 12,421

 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2482

 ഇന്നലെ ആശുപത്രികളിൽ ഉള്ളവർ:401

# കേസ് 41, അറസ്റ്റ് 29

കൊവിഡ് ലംഘനവുമായി ബന്ധപ്പെട്ട് 41 കേസുകളിൽ 29 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 304 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1032 പേർക്കും കണ്ടെയ്ൻമെൻറ് സോൺ,
ഹോം ക്വാറൻറ്റയിൻ ലംഘനങ്ങൾക്ക് നാലു പേർക്കും എതിരെ നിയമനടപടി സ്വീകരിച്ചു.