അമ്പലപ്പുഴ:മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെടാതിരിക്കാൻ കാനം രാജേന്ദ്രനും സി.പി.ഐക്കും എന്ത് ഓഫറാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ് ആവശ്യപ്പെട്ടു.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി അമ്പലപ്പുഴ കച്ചേരി മുക്കിൽ നടത്തിയ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്.
ജലീലിന്റെ കസേര മ്യഖ്യമന്ത്രിയുടെ കസേരയുമായി ബന്ധപ്പെട്ടിരിക്കുകയാണ്.ജലീലിന്റെ രാജി മുഖ്യമന്ത്രിയുടെ രാജിയിലും കലാശിക്കുമെന്ന് എം.ടി.രമേശ് പറഞ്ഞു. വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ, ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി. സജീവ്‌ലാൽ, ജില്ലാ വൈസ് പ്രസിഡന്റ് എൽ. പി. ജയചന്ദ്രൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, കെ. അനിൽകുമാർ, വി. ബാബുരാജ്, അജു പാർത്ഥസാരഥി, ബി. മണികണ്ഠൻ, ഷാംജി പെരുവത്ര, സന്ധ്യ സുരേഷ്, എം.ഡി. സിബിലാൽ, എം. ഹർമ്യലാൽ, ജി. രമേശൻ, എസ്. അരുൺ, അരുൺ അനിരുദ്ധൻ, നയന അരുൺ , ബാബു കുണ്ടത്തിൽ, എസ്. രമണൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ -തിരുവല്ല റോഡ് ഉപരോധിച്ച പ്രവർത്തകരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.