ചേർത്തല:കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോ. സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന പഠനോപകരണ വിതരണ പദ്ധതി കണിച്ചുകുളങ്ങര ദേവസ്വം സ്കൂൾ ഓഡിറ്റോറിയത്തിൽ കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു. ടി.പി.ജോസഫ് അദ്ധ്യക്ഷനായി.കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതിയംഗം പി.എ.ജോൺബോസ്‌കോ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതിയംഗം കെ.ഡി.അജിമോൻ,സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,സോണി പവേലിൽ,പി.ആർ.യേശുദാസ്,ഇ.ആർ.ഉദയകുമാർ,പി.ബി.ജോസി,ബാലകൃഷ്ണ ഷേണായി,ബാബൂരാമചന്ദ്രൻ,പ്രഥമാദ്ധ്യാപികമാരായ കെ.പി.ഷീബ,എസ്.സുജിഷ എന്നിവർ പങ്കെടുത്തു.