ചേർത്തല:എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിലെ പ്രകൃതി കർഷക നാടൻപശു സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ, നബാർഡിന്റെ സഹായത്തോടെ പ്രവർത്തനമാരംഭിക്കുന്ന ഗ്രാമജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ നിർവഹിച്ചു.കമ്പനി ചെയർമാൻ ആർ.ഡി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവിപാലത്തുങ്കൽ, ജനറൽ സെക്രട്ടറി രമ രവീന്ദ്രമേനോൻ,നബാർഡ് എ.ജി.എം ​ടി. കെ.പ്രേംകുമാർ,പി.ശശി എന്നിവർ സംസാരിച്ചു.കൃഷി പ്രോത്സാഹിപ്പിക്കുക,കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക,ഏതുതരം ഉത്പന്നങ്ങളും മൂല്യവർദ്ധിത വസ്തുക്കളാക്കി വിപണനം നടത്തി വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്.