ആലപ്പുഴ: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സർക്കാർ നയം ജീവനക്കാരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതാണന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ് ആരോപിച്ചു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് ജില്ലാ സമിതി കളക്ടറേറ്റിൽ നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്ന് പറയുന്ന സംസ്ഥാന സർക്കാരിന്റെ കാപട്യം ജീവനക്കാർ തിരിച്ചറിയണം. സർക്കാരിനെ പോലെ തന്നെ ജീവനക്കാരെ കറവപ്പശുക്കളായി കണ്ട് പിരിവിന് മാത്രം നടക്കുന്ന സംഘടനകളെയും അറിഞ്ഞിരിക്കണമെന്ന് പ്രകാശ് പറഞ്ഞു. സംസ്ഥാന സമിതി അംഗം ജെ.മഹാദേവൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൽ.ദിലീപ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുഭാഷ് തകഴി, ജില്ലാ സമിതി അംഗങ്ങളായ സി.ടി.ആദർശ്, ആർ.അഭിലാഷ്, എസ്.നാഗേഷ് കുമാർ, കെ.ജി.ഉദയകുമാർ, കെ.ആർ.രജീഷ്, പത്മകുമാർ എന്നിവർ സംസാരിച്ചു.