ഹരിപ്പാട്: നഗരസഭയിൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ സെക്രട്ടറിക്കും ഏഴ് കൗൺസിലർമാർക്കും രോഗം സ്ഥിരീകരിച്ചു. നഗരസഭ ഉദ്യോഗസ്ഥർ, ചെയർപേഴ്സൺ, വൈസ് ചെയർമാൻ, കൗൺസിലർമാർ, മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെ 175 പേരെയാണ് പരിശോധിച്ചത്. നഗരസഭയിൽ നേരത്തേ രണ്ട് കൗൺസിലർമാർ ഉൾപ്പടെ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.